നിലമ്പൂർ: നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ശുചിമുറിയിലെ മാലിന്യ ബക്കറ്റിൽ നവജാത ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് 28-കാരിയായ യുവതി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ......
ഇടവം: പ്രതീക്ഷിച്ച കാര്യങ്ങൾ വൈകാനോ മുടങ്ങാനോ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.......
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ 13 പ്രതികൾക്കെതിരെ ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആദ്യ കുറ്റപത്രം സമർപ്പിച്ചു. ......
ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). റിപ്പോർട്ട് പ്രകാരം കേരള മുഖ്യമന്ത്രി വി ഡി സതീശന്റെയും കുടുംബത്തിന്റെയും ആകെ ആസ്തി 6.65 കോടി രൂപയാണ്. ......
കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം. ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ......
കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടെ ലഹരി വിതരണത്തിന്റെ പുതിയ രീതികൾ പുറത്തുവരുന്നു. അറിവ് പകരേണ്ട അധ്യാപകർ തന്നെ ലഹരി ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ......
ചെങ്ങന്നൂർ: ദില്ലി എകെജി ഭവനിൽ അതിക്രമിച്ചു കയറി എസ് എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐസി ഘോഷ് നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം , ഡിവൈഎഫ്ഐ , എസ്എഫ്ഐ
നേതൃത്വത്തിൽ ചെങ്ങന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം യോഗവും
ചേർന്നു. ബഥേൽ ജങ്ഷനിൽ ചേർന്ന യോഗം സിപിഐ എം
ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം
ചെയ്തു. ......
ചെങ്ങന്നൂർ: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) ചെങ്ങന്നൂർ വൈദിക ജില്ലയുടെ അർധവാർഷിക സമ്മേളനവും ധന്യൻ മാർ ഇവാനിയോസ് അനുസ്മരണവും ആല ക്രിസ്തുരാജ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടത്തി.വൈദിക ജില്ലാ വികാരി ഫാ. സാം ജി. ......
ചെങ്ങന്നൂർ: കഠിനാധ്വാനവും കൃത്യമായ പരിശീലനവും കൂട്ടിനുണ്ടെങ്കിൽ വിജയം ഒപ്പമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ചെറിയനാട് സെന്റ് ജോസഫ്സ് സ്കൂളിലെ കായികപ്രതിഭകൾ. എറണാകുളം വടുതല ഡോൺ ബോസ്കോ സ്കൂളിൽ അരങ്ങേറിയ ഐസിഎസ്ഇ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയത്തോടെ സ്കൂൾ ചരിത്രത്താളുകളിൽ തങ്ങളുടെ പേര് തുന്നിച്ചേർത്തു.
ബി സോണിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ സെന്റ് ജോസഫ്സിലെ കുട്ടികൾ എതിരാളികളെ അമ്പരപ്പിക്കുന്ന തന്ത്രങ്ങളും പെർഫെക്ട് ഗെയിം പ്ലാനുമായാണ് കോർട്ടിൽ നിറഞ്ഞാടിയത്.
സംസ്ഥാന തലത്തിൽ ബി സോണിന്റെ പടയോട്ടത്തിന് കരുത്തുപകർന്ന് സെന്റ് ജോസഫ്സ് സ്വന്തമാക്കിയത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്:
സംസ്ഥാനത്തെ മറ്റ് മൂന്ന് ശക്തമായ സോണുകളെയും തകർത്തെറിഞ്ഞ് അണ്ടർ-17 ബോയ്സ് വിഭാഗത്തിൽ ടീം അഭിമാനകരമായ സംസ്ഥാന കിരീടം ചൂടി.
രണ്ട് തകർപ്പൻ വിജയങ്ങളും ഒരു തോൽവിയുമായി അണ്ടർ-14 ടീം ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സംസ്ഥാന ചാമ്പ്യൻഷിപ്പിലെ തകർപ്പൻ പ്രകടനം സ്കൂളിലെ എട്ട് ഉജ്ജ്വല താരങ്ങൾക്ക് ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിലേക്ക് വഴിതുറന്നു. ......